Thursday, March 12, 2026 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 08.16 AM

സുകുമാരന്‍ നായര്‍ക്കെതിരേ കൂടുതല്‍ കരയോഗങ്ങള്‍ ; അയ്യപ്പസംഗമത്തിലെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനം

uploads/news/2025/09/802934/NSS-sukumaran-nair.gif

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിനും വിവാദങ്ങള്‍ക്കും പിന്നാലെ എന്‍എസ്എസ് ഇന്ന് പൊതുയോഗം ചേരും. വരവുചെലവ് കണക്കും റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലേക്കാണ് പൊതുയോഗം നടക്കുക. എന്‍എസ്എസ് ആഗോള അയ്യപ്പസംഗമത്തില്‍ സംഘടനാ അദ്ധ്യക്ഷന്‍ സ്വീകരിച്ച നിലപാട് ചര്‍ച്ചയായേക്കുമെന്നാണ് സൂചനകള്‍.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പലയിടത്തും സുകുമാരന്‍നായരുടെ നിലപാടിനെതിരേ പരസ്യമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘടനയെ പിന്നില്‍ നിന്നും കുത്തിയെന്നും പിണറായിയുടെ പാദസേവ ചെയ്യുന്നെന്നും കാണിച്ച് കരയോഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചില കരയോഗങ്ങള്‍ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് എന്‍എസ്എസിന്റെ പൊതുയോഗം നടക്കുന്നത്.

രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം ചേരുക. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. സമദൂരം വെടിഞ്ഞ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവും ശക്തമാണ്.

ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയം ജോലി തുടങ്ങിയിരിക്കുകയാണ്. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് യുഡിഎഫ്, ബിജെപി നേതാക്കള്‍. ശബരിമലയിലെ നിലപാടുമായി ബന്ധപ്പെട്ട് വിശദീകരണത്തിനൊരുങ്ങുകയാണ് യുഡിഎഫ്. കോട്ടയത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW