-->
ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയായ നടി വി.എസ് സൗമ്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മുടി മുറിച്ചു നടക്കുന്നതുകൊണ്ട് താന്‍ കേള്‍ക്കുന്ന പരിഹാസങ്ങളെക്കുറിച്ചാണ് സൗമ്യ തുറന്നു പറയുന്നത്. തന്റെ മുഖത്തിന് ചേരുന്നതുകൊണ്ടാണ് മുടി നീട്ടാത്തതെന്നും പെണ്‍കുട്ടിയാണെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്നും നടി പറയുന്നു.
‘മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, ട്രാന്‍സ്ജെന്‍ഡര്‍, ലെസ്ബിയന്‍, ഒൻപത്,ഷീമെയില്‍ ...അങ്ങനെ 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന പേരുകൾ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാൻ തിരുത്താനും നിക്കുന്നില്ല, കാരണം. ..
ഷോട്ട് ഹെയര്‍ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോൾ ആൺകുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ പെൺകുട്ടി, ആണോ അതോ വേറെ എന്തെങ്കിലും ആണോ? എന്നൊക്കെ നിങ്ങളിൽ പലർക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തകൊണ്ട് , ഞാൻ പെൺകുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ട് ഇല്ല.
നിങ്ങൾക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ ഇതൊക്കെ ഒരു രസല്ലേ ആശേ .എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു?
എന്നതിന്റെ ആന്‍സര്‍, എന്റെ ഫേയ്സിന് കൂടുതൽ മാച്ച് ഇങ്ങനെ ഷോർട്ട് ഹെയർ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുൻപേ എനിക്ക് ലോങ് ഹെയര്‍ ഇഷ്ട്ടം ഇല്ലാ എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്പോർട്സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്‌മ ഒരു ട്രെന്‍ഡും കൂടി ആരുന്നു എന്നതും ആണ്
ഫസ്റ്റ് ടൈം മുടി മുറിച് ഈ രൂപത്തിലേക് ആയപ്പോൾ കിട്ടിയ ഒരു കംഫര്‍ട്ടബിള്‍ പിന്നീട് അത് ഇല്ലാണ്ട് ആക്കാൻ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ പേരന്‍റ്സ് അടക്കം ആരും മുടി വളർന്നല്ലോ വെട്ടാൻ ആയി എന്നല്ലാതെ വളർത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്.
ഇത്രയും വർഷമായിട്ട് ഒരേ ഹെയര്‍ സ്റ്റൈല്‍ ആയത് കൊണ്ട് ഇനി മുടി വളർന്നാൽ എങ്ങനെ ഉണ്ടാകും എന്നെ കാണാൻ എന്ന ഒരു ക്യൂരിയോസിറ്റി ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളർന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ ആ ക്യൂരിയോസിറ്റി തന്നെ അങ്ങ് മാറും .അപ്പോ അത്രേയുള്ളു, നന്ദി നമസ്കാരം’ സൗമ്യ കുറിച്ചു.