-->
രണ്ടാം തവണവും ദേശീയപുരസ്കാരം വാങ്ങിയതിന്റെ സന്തോഷത്തിലാണ് ഉർവശി. മകൾക്ക് ഒപ്പം എത്തിയാണ് ഇത്തവണ ഉർവശി അവാർഡ് വാങ്ങിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്നും അവാർഡ് വാങ്ങിയ ശേഷം താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയുടെ ഈ അവാർഡ് നേട്ടത്തെ കുറിച്ച് മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്, അതിശയകരവും അഭിമാനകരവുമായ നിമിഷം, അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി. ആ ഘട്ടത്തിന് സാക്ഷ്യം വഹിക്കാൻ, അവിടെ ഉണ്ടായിരിക്കാൻ, എല്ലാറ്റിനുമുപരി, മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി നമ്മുടെ ലാലേട്ടനെ ആദരിക്കുന്നത് കാണാൻ. നമുക്കെല്ലാവർക്കും ശരിക്കും അഭിമാനകരമായ നിമിഷം’ കുഞ്ഞാറ്റ കുറിച്ചു.അമ്മയ്‌ക്കൊപ്പം ചേർന്നുനിൽക്കുന്ന ചിത്രങ്ങളും കുഞ്ഞാറ്റ പങ്കിട്ടു.
ഉളെളാഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുളള അവാര്‍ഡ് ലഭിച്ചത്. മുന്‍പ് അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിനും ഉര്‍വശിക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.