-->
ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ച് ഓപ്പോ. തങ്ങളുടെ K സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി ഓപ്പോ അവതരിപ്പിച്ചിരിയ്ക്കുന്നത്. പുതിയ ഓപ്പോ K13s 5ജി (OPPO K13s) ആണ് ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഓപ്പോ K13s 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 1499 യുവാന്‍ (ഏകദേശം 18,515 രൂപ) ആണ് വില. കൂടാതെ 12GB + 256GB വേരിയന്റും ലഭ്യമാണ്, ഇതിന് 1599 യുവാന്‍ (ഏകദേശം 19,750 രൂപ) ആണ് വില. 163.13×77.58×7.7mm (നീല) / 7.86mm (വെള്ള) വലിപ്പവും 195g (നീല) / 204g (വെള്ള) ഭാരവും ഈ ഫോണിന് ഉണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800 × 1280 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേ, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, AGC DT-സ്റ്റാര്‍ D+ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 (4nm) മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 ജിപിയു സഹിതമാണ് ഇത് എത്തുന്നത്. 8GB / 12GB LPDDR4X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15.0ല്‍ ആണ് പ്രവര്‍ത്തനം.
OV50D40 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ ( f/1.8 അപ്പേര്‍ച്ചര്‍, OIS), ഗാലക്‌സി കോര്‍ 02M1B സെന്‍സറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി Galaxy Core 32E2 സെന്‍സറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍) ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP66 + IP68 + IP69 റേറ്റിങ്‌സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ എന്നിവയും ഓപ്പോ K13s 5ജിയില്‍ ഉണ്ട്.
ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, NFC, 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.