Thursday, March 12, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.55 PM

‘‘വിജയം ഒരിക്കലും തലയിലേക്കും പരാജയം ഒരിക്കലും നിന്റെ ഹൃദയത്തിലേക്കും പോകരുത് ചക്കരേ...’’ കല്യാണിക്ക് ഉപദേശവുമായി ​‍അച്ഛന്‍ പ്രിയദര്‍ശന്‍

മലയാള സിനിമയില്‍ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ലേഡി സൂപ്പര്‍വുമണായി കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തിയ ​‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’. ഇപ്പോഴിതാ 200 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടം പിന്നിട്ടതിന് പിന്നാലെ വൈകാരിക കുറിപ്പും അച്ഛന്റെ ഉപദേശവും പങ്കിടുകയാണ് കല്യാണി പ്രിയദര്‍ശന്‍.
Kalyani Priyadarshan, Priyadarshan, Loka: Chapter One - Chandra cross 200 crore club
Kalyani Priyadarshan shares a heartfelt message from her father (Image Source: Instagram)

ദുല്‍ഖര്‍ സല്‍മാന്റെ വെഫറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ ലേഡി സൂപ്പര്‍വുമണ്‍ പരിവേഷത്തിലെത്തിയ സിനിമയാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു പുതിയ ലോകമാണ് ‘ലോക’ സിനിമ തുറന്നിട്ടത്. ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയിൽ, കാഴ്ചക്കാരന്റെ പ്രതീക്ഷകൾക്കപ്പുറം നിൽക്കുന്ന ഒരു ദൃശ്യവിരുന്നാണിത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ലോക റിലീസായി ആദ്യ ആഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് സിനിമ 200 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടം നേടിയത്. വെറും 13 ദിവസത്തിനുള്ളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ 200 കോടി കടന്നത്.
ഇപ്പോഴിതാ അതിനു പിന്നാലെ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കും സഹ അഭിനേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം അച്ഛന്‍ പ്രിയദര്‍ശന്‍ നല്‍കിയ ഉപദേശവും പങ്കിടുകയാണ് കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന് കല്യാണി നന്ദി പറഞ്ഞതിനൊപ്പമാണ് തന്റെ അച്ഛനും മുതിർന്ന ചലച്ചിത്ര സംവിധായകനുമായ പ്രിയദർശന്റെ ഹൃദയംഗമമായ വാട്ട്‌സ്‌ആപ്പ് സന്ദേശവും പങ്കിട്ട് തന്റെ കരിയറിനെ നാഴികക്കല്ല് താരം ആഘോഷിച്ചത്.
202 കോടി എന്ന ചരിത്ര നേട്ടത്തിലെത്തിയതിന്റെ പോസ്റ്ററും നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍, നിമിഷ് രവി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഷൂട്ടിങ് സമയത്തെ ഏതാനും ചിത്രങ്ങളും കല്യാണി പങ്കിട്ടിരുന്നു. അതിനൊപ്പമാണ് പ്രിയദര്‍ശന്‍ അയച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും താരപുത്രി പങ്കുവെച്ചത്.
‘‘എപ്പോഴും ഒരു കാര്യം മനസ്സില്‍ വയ്ക്കുക. ഈ സന്ദേശം ഒരിക്കലും മായ്ച്ചു കളയരുത്. വിജയം ഒരിക്കലും തലയിലേക്കും, പരാജയം ഒരിക്കലും നിന്റെ ഹൃദയത്തിലേക്കും പോകരുത് ചക്കരേ... എനിക്ക് നിനക്ക് നല്‍കാനുള്ള ഏറ്റവും വലിയ ഉപദേശമാണിത്...’’ എന്നാണ് അച്ഛ എന്ന് സേവ് ചെയ്ത നമ്പറില്‍ നിന്നുള്ള സന്ദേശത്തില്‍ പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി, ‘‘അതെ, അച്ഛാ ഉറപ്പായും എപ്പോഴും... ലവ് യൂ ...’ എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.
താരം പങ്കിട്ട പോസ്റ്റിന് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് കമന്റുകള്‍ കുറിക്കുന്നത്. ‘നിങ്ങളുടെ അച്ഛന്റെ സന്ദേശമാണ് ഏറ്റവും മികച്ചത്. മുന്നോട്ടും മുകളിലേക്കും...’ എന്നാണ് നടി ശാന്തി ബാലചന്ദ്രൻ കുറിച്ചത്. ലവ് ഇമോജിയാണ് ചന്തു സലീംകുമാര്‍ നല്‍കിയത്.
‘ഒരച്ഛന്‍ മകള്‍ക്ക് നല്‍കേണ്ട ഏറ്റവും വലിയ ഉപദേശമാണിത്, പ്രിയന്‍ സാറിന് സല്യൂട്ട്, അച്ഛനില്‍ നിന്നുള്ള ആ മറുപടി കൈയടി...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.

ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ കല്യാണി ചിത്രം 200 കോടിയെന്ന നേട്ടത്തിലെത്തിയത് പ്രേക്ഷകര്‍ കൂടെ നിന്നതുകൊണ്ടുമാത്രമാണെന്നും മലയാളം സിനിമാ മേഖലയില്‍ ഉള്ളടക്കം തന്നെയാണ് ഏറ്റവും വലിയ താരവും രാജാവുമെന്നും കല്യാണി പോസ്റ്റില്‍ കുറിച്ചിരുന്നു.
‘‘ഇന്നലെ നമ്മുടെ സിനിമ ഒരു വലിയ നേട്ടത്തിലെത്തി. അത് സാധ്യമാക്കിയത് പ്രേക്ഷകരായ നിങ്ങള്‍ കാരണമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സിനിമയോട് നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്റ് തന്നെയാണ് ഏറ്റവും വലിയ താരവും രാജാവും. ഒരിക്കല്‍കൂടി പ്രേക്ഷകര്‍ അത് തെളിയിച്ചു. മികച്ച കഥകള്‍ക്ക് നിങ്ങളില്‍ എന്നും ഒരിടമുണ്ടാവുമെന്ന് തെളിയിക്കാന്‍ അവസരം തന്നതിന് നന്ദി.
പിന്നെ ഞങ്ങളുടെ ഡോം (ഡൊമിനിക് അരുണ്‍), ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന വിഷന്‍ നല്‍കിയതിന് നന്ദി. സര്‍വ്വവും നല്‍കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറായതിന് കാരണം നിങ്ങളാണ്. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാം.
ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും, ഈ വിജയം ഏറെ പ്രിയ്യപ്പെട്ടതാവുന്നത് ആ സന്തോഷം പങ്കുവെക്കാന്‍ നിങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്. പിന്നെ, ‘ലോക’യെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഒരുപാട് നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയ കല്യാണി അതിനൊപ്പം സഹതാരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും ഒപ്പമുള്ള സന്തോഷനിമിഷങ്ങളടങ്ങിയ ചിത്രങ്ങളുടെ പരമ്പര തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW