Thursday, March 12, 2026 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 02.59 PM

ഉത്തരാഖണ്ഡില്‍ വന്‍ മേഘവിസ്‌ഫോടനം ; മലവെള്ളപ്പാച്ചിലില്‍ താഴ്‌വാരത്തെ ഗ്രാമം ഒലിച്ചുപോയി

uploads/news/2025/08/794746/utharakhand.jpg

ധാരാലി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം. മലവെള്ളപ്പാച്ചിലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചു പോയതായും അമ്പതോളം പേരെ കാണാതായതായെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗള്‍വാര്‍ മേഖലയിലെ ധാരാലി ഗ്രാമത്തിലേക്കാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. വലിയ മലവെള്ളപ്പാച്ചില്‍ ഒഴുകിവരുന്നതും ഇരുനില കെട്ടിടങ്ങളെയടക്കം തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മലവെള്ളം ഒഴുകിയിറങ്ങി ഹര്‍സില്‍ മേഖലയിലെ ഖീര്‍ഗഢില്‍ ജലനിരപ്പ് ഉയര്‍ന്നു. ധരാലിയിലെ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പോലീസിനെയും എസ്ഡിആര്‍എഫിനെയും സൈന്യത്തെയും മറ്റ് ദുരന്തനിവാരണ സംഘങ്ങളെയും സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായി ഉത്തരകാശി പോലീസ് പറഞ്ഞു. ഇരുനില കെട്ടിടങ്ങള്‍ സഹിതം ഇടിഞ്ഞുവീണതായും താഴ്‌വരയിലെ ഗ്രാമത്തെയാകെ തുടച്ചു നീക്കിയതായിട്ടാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എത്രയാള്‍ക്കാര്‍ ദുരന്തത്തില്‍ പെട്ടു എന്നതിന്റെ വിവരം പുറത്തുവരുന്നതേയുള്ളൂ.

ഉച്ചയോടെ മിന്നല്‍പ്രളയം ഉണ്ടാകുകയായിരുന്നു. വലിയ കെട്ടിടങ്ങള്‍ വെള്ളപ്പാച്ചിലില്‍ തകര്‍ന്നുവീഴുന്നതിന്റെ കാഴ്ച ദൃശ്യങ്ങളിലുണ്ട്. നൂറോളം പേര്‍ ഒഴുകിപ്പോയതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വരേണ്ടതുണ്ട്. ​‍ ദേശീയ ദുരന്തനിവാരണസേനയുടേയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘം ദുരന്തസ്ഥലത്തേക്ക നീങ്ങിയിട്ടുണ്ട്. നാട്ടുകാരാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മലവെള്ളം കുത്തിയൊലിച്ച് താഴേയ്ക്ക് പോകുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ കനത്തമഴയാണ്. ആളപായവും നാശനഷ്ടവും സംബന്ധിച്ച കുടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നതേയുള്ളു. മണ്ണിടിച്ചിലും മലയിടിച്ചിലും പതിവായിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തേക്ക് എത്തിച്ചേരുക എന്നത് വലിയ ദുഷ്ക്കരമാണ്. ഗ്രാമത്തില്‍ പകുതിയോളം വീടുകളിലും കല്ലും ചെളിയുമാണ്. ഗ്രാമമാകെ തുടച്ചു മാറ്റുന്ന രീതിയിലായിരുന്നു മലവെള്ളപ്പാച്ചില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW