-->
തന്റെ ജീവിതം രൂപപ്പെടുത്തിയ നാല് മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ് ബോളിവുഡ് നടി കജോള്‍. നാഷണല്‍ പേരന്റ്‌സ് ഡേയില്‍ ഇവര്‍ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കാജോളിന്റെ പോസ്റ്റ്.
കജോളിന്റെ അമ്മ തനുജ മുര്‍ജി, അച്ഛന്‍ ഷോമു മുഖര്‍ജി, ഭര്‍ത്താവ് അജയ് ദേവ് ഗണിന്റെ അമ്മ വീണ ദേവ്ഗണ്‍, പിതാവ് വീരു ദേവ് ഗണ്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. ഒപ്പം വൈകാരികമായ ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.
‘മാതാപിതാക്കള്‍ക്കുള്ള ദിനം അവര്‍ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് വളരെ ചെറിയൊരു പേരായി തോന്നുന്നു. എന്നാല്‍ എന്തായാലും ഇതാ ഒരു പോസ്റ്റ്. നിങ്ങള്‍ക്ക് ഒരു വലിയ നന്ദി 4’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കാജോള്‍ കുറിച്ചത്.
ആദ്യ ചിത്രത്തില്‍ അമ്മ തനുജയെയും ഭര്‍ത്താവ് അജയ് ദേവ്ഗണിന്റെ അമ്മ വീണ ദേവ് ഗണിനെയും കാണാം. അടുത്ത ചിത്രത്തില്‍ അന്തരിച്ച അച്ഛന്‍ ഷോമു മുഖര്‍ജിയെയും അജയ്‌ദേവ് ഗണിന്റെ പിതാവ് വീരു ദേവ്ഗണിനെയും കാണാം. ഇരുവരെയും കുറിച്ച് ആഴമായ വാത്സല്യത്തോടെയും ബഹുമാനത്തോടെയും മുന്‍ അഭിമുഖങ്ങളില്‍ കാജോള്‍ പറഞ്ഞിട്ടുണ്ട് .
അതേസമയം വിശാല്‍ ഫ്യൂരിയ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ മായയുടെ വിജയത്തില്‍ സന്തോഷിക്കുകയാണ് കജോള്‍. റോണിത് റോയ് , ഇന്ദ്രനീല്‍ സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ കജോളിനൊപ്പം അഭിനയിക്കുന്നുണ്ട്. താരത്തിന്റെ ശക്തമായ പ്രകടനത്തിനും ഏറെ പ്രശംസ നേടുന്നുണ്ട്.
കയോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീനിലും കജോള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിനും വന്‍ സവീകാര്യതയാണ് ലഭിക്കുന്നത്.