Thursday, March 12, 2026 Last Updated 53 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 05.47 PM

ഡിയര്‍ ഡയറി എന്ന തന്റെ സുഗന്ധദ്രവ്യ ബ്രാന്‍ഡ് ലോഞ്ച് ചെയ്ത് രാശ്മിക മന്ദാന; പെര്‍ഫ്യൂമുകള്‍ മറന്ന നിമിഷങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് താരം

uploads/news/2025/07/792249/Untitled-06.jpg
Rashmika Mandanna (Image Source: Instagram)

തെന്നിന്ത്യയില്‍ മികച്ച സിനിമകള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമായ രാശ്മിക മന്ദാന ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. എക്സ്പ്രെഷന്‍ ക്വീനായി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരം പിന്നീട് നാഷണല്‍ ക്രഷായി മാറി. ഭാഷയും ദേശവും കടന്നുള്ള ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയും താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി താരം ഒരു സര്‍പ്രൈസ് ആരാധകരോട് പങ്കിടാനൊരുങ്ങുന്നുണ്ട്. അത് എന്താണെന്നുള്ള സൂചനയും താരം നല്‍കുന്നുണ്ടായിരുന്നു. ഒരു ബിസിനസ്സ് തുടങ്ങാനൊരുങ്ങുകയാണ് താരം എന്നാണ് പലരും സര്‍പ്രൈസ് വീഡിയോയ്ക്ക് മുമ്പുള്ള പോസ്റ്റുകളിലൂടെ പങ്കുവച്ചത്.
ഇപ്പോഴിതാ ആ സര്‍പ്രൈസ് ​പൊളിച്ചിരിക്കുകയാണ് താരം. തന്റെ സുഗന്ധദ്രവ്യ ബ്രാൻഡിന്റെ ലോഞ്ച് പ്രഖ്യാപിച്ച താരം പെർഫ്യൂമുകൾ മറക്കാൻ സാധ്യതയുള്ള പ്രത്യേക നിമിഷങ്ങൾ തിരികെ കൊണ്ടുവരുമെന്നാണ് കുറിച്ചത്. ‘‘ഇത് ശരിക്കും എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന ഒന്നാണ്...ഇത് വെറുമൊരു ബ്രാൻഡ് അല്ല.. വെറുമൊരു പെർഫ്യൂം അല്ല.. ഇത് എന്റെ ഒരു ഭാഗമാണ്...
സുഗന്ധം എപ്പോഴും എന്റെ സ്വകാര്യ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്.. ഇന്ന് ഞാൻ അത് നിങ്ങളുമായി പങ്കിടുന്നു.. ഇത് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.. ഞാൻ വളരെ ആവേശത്തിലാണ്, പക്ഷേ വളരെ പരിഭ്രാന്തയുമാണ്.. പക്ഷേ ഇത് മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും എനിക്കുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു...’’ എന്ന് കുറിച്ചാണ് രാശ്മിക ബ്രാന്‍ഡിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ഒപ്പം അതിന്റെ ലിങ്ക് ബയോയില്‍ ചെക്ക് ചെയ്യാമെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ ​ത്രോബാക്ക് ചിത്രങ്ങളുടെ കൊളാഷ് കൂടി പങ്കിട്ടാണ് താരത്തിന്റെ പോസ്റ്റ്.

തന്റെ സര്‍പ്രൈസ് പ്രഖ്യാപനത്തിന് മുമ്പ് താരം തന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘‘കുറച്ചു നാളായി എനിക്ക് തന്നെ പ്രത്യേകതയുള്ള എന്തോ ഒന്ന് സൂക്ഷിക്കുന്നു... എന്നെ വിശ്വസിക്കൂ, നിങ്ങളുമായി അത് പങ്കിടുക എന്നതുമാത്രം എനിക്ക് എളുപ്പമുള്ള കാര്യമല്ല...കുറച്ചുകൂടി ക്ഷമിക്കൂ...

Ads by Google
Monday 21 Jul 2025 05.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW