Thursday, March 12, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 02.53 PM

വിവോ ടി4 ലൈറ്റ് 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

vivo-t4-

വിവോയുടെ ടി സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വിവോ ടി4 ലൈറ്റ് 5ജി ( Vivo T4 Lite 5G)യുടെ വില്‍പ്പന ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വാങ്ങാനാകും. ബജറ്റ് വിലയില്‍ 5ജി ഫോണ്‍ തേടുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ഓപ്ഷനായാണ് വിവോ ഈ ടി4 സീരീസ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വിവോ T4 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എന്‍ഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമാണ് വില.

വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലോഞ്ച് ഓഫര്‍ ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. 500 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് എന്ന ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 9499 രൂപ വിലയില്‍ സ്വന്തമാക്കാനാകും. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോള്‍ഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ആണ് ഇത് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. കൂടാതെ ആം മാലി-G57 MC2 GPU സഹിതം ആണ് വിവോ ടി4 ലൈറ്റ് 5ജി എത്തിയിരിക്കുന്നത്.

ഡിസ്‌പ്ലേയുടെ കാര്യമെടുത്താല്‍, 90Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് (1600×720 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 20:9 ആസ്പക്ട് റേഷ്യോ, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഇതിലെ ഡിസ്‌പ്ലേ എത്തുന്നത്. 4GB/ 6GB/ 8GB LPDDR4x റാം, 8GB വെര്‍ച്വല്‍ റാം എന്നിവയും ഇതിലുണ്ട്. 128GB / 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഫോണ്‍ തെരഞ്ഞെടുക്കാനാകും. ഇതില്‍ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ബജറ്റ് 5ജി ഫോണില്‍ ഡ്യുവല്‍ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ ഒരുക്കിയിരിക്കുന്നത്. സോണി സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു. f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും സെല്‍ഫിക്കും മറ്റുമായി നല്‍കിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, ടോപ്പ്-പോര്‍ട്ടഡ് സ്പീക്കര്‍, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW