-->
ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും ഒരുമിച്ചു നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. റീലുകളില്‍ തരംഗമായ ‘കണ്ണോട് കണ്ണായിടാം’ എന്ന മനോഹര ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. ഇവരുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധനേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്.
കറുത്ത സാരിയില്‍ അതിസുന്ദരിയായാണ് ദില്‍ഷ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രണയാര്‍ദ്ര നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും ദില്‍ഷയുടെയും അസാമാന്യ മെയ്‌വഴക്കം അമ്പരപ്പിക്കുന്നുവെന്നാണ് ആസ്വാദകപക്ഷം.
മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ താരങ്ങളാണ് റംസാന്‍ മുഹമ്മദും ദില്‍ഷ പ്രസന്നനും. ഇരുവരും ഒരുമിച്ച് ചെയ്ത സ്‌റ്റേജ് ഷോകളും റീല്‍സ് വീഡിയോകളും ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ രതിപുഷ്പം എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവെച്ച് റംസാന്‍ കയ്യടി നേടിയിരുന്നു.