Thursday, March 12, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 11.06 AM

വോട്ടെണ്ണല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6000 കടന്നു ; യുഡിഎഫ് സേഫ് സോണില്‍

uploads/news/2025/06/787542/aryadan shaoukkath.jpg

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെണ്ണല്‍ നിര്‍ണ്ണായകഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സുരക്ഷിതമായ ലീഡിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6000 കടന്നു. പകുതി വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഒമ്പതാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പക്ഷേ പോത്തുകല്ലില്‍ ഒരു ബൂത്തുകളില്‍ മാത്രം എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായിട്ടുണ്ട്.

ഒമ്പതാം റൗണ്ട് പൂര്‍ത്തിയായി പോത്തുകല്ല് കൂടി കഴിയുമ്പോള്‍ 6585 ന് മുകളില്‍ ലീഡ് നേടാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ പോത്തുകല്ലില്‍ രണ്ടാം റൗണ്ടിലും ഒമ്പതാം റൗണ്ടിലും മുന്നിലെത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് കഴിഞ്ഞത് മാത്രമാണ് എല്‍ഡിഎഫിന് ഇതുവരെ ഉണ്ടായിരിക്കുന്ന ചെറുതായിട്ടെങ്കിലും കിട്ടിയ പ്രതീക്ഷ. പി.വി. അന്‍വറിന്റെ വോട്ട് ലീഡ് 10,000 കടക്കുകയും ചെയ്തു. ഇതുവരെ 30383 വോട്ടുകള്‍ എം.സ്വരാജ് നേടിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 35831 വോട്ടുകളാണ് നേടിയിരിക്കുന്നത്.

എന്‍ഡിഎയ്ക്ക് 4100 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ നേട്ടം യുഡിഎഫിന് തുണയായി. പി.വി. അന്‍വര്‍ പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായി. പോത്തുകല്ലില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മികവ് ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല 1000 ലധികം വോട്ടുകളുടെ ലീഡ് നേടാനാകുമെന്ന അവരുടെ പ്രതീക്ഷ പാളുകയും ചെയ്തു. അതേസമയം എല്‍ഡിഎഫ് മേഖലയില്‍ പ്രതീക്ഷിച്ച വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിന് പിടിക്കാനാകുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW