Thursday, March 12, 2026 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 05.50 PM

മാതൃ ഭാഷയുടെ കരുത്തും സൗന്ദര്യവുമായി ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം; മുഹമ്മദ് റിസാന്‍, ആയിഷ ഫാത്തിമ വിജയികള്‍

uploads/news/2025/06/784272/po.gif

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം
(ഐ എം എഫ്) സംഘടിപ്പിച്ച പ്രഥമ ഐ എം എ റഫീഖ് സ്മാരകമലയാള പ്രസംഗമത്സരം മാതൃ ഭാഷയുടെ കരുത്തും സൗന്ദര്യവുമായി. ഐ.സി.സി അശോക ഹാളിലെ നിറഞ്ഞ സദസ്സിനു മുന്‍പില്‍ വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വിജയം ഉറപ്പാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എം.ഇ.എസ് ഇന്ത്യന്‍സ്കൂള്‍ അബൂ ഹമൂര്‍ ബ്രാഞ്ചിലെ മുഹമ്മദ് റിസാന്‍ ഒന്നാമതായി. ലക്ഷ്മി സുരേഷ് കുമാര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അയാന മുഹമ്മദ് ഹാഷിഖ് (ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂള്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍.
ശക്തമായ മത്സരം നടന്ന ഹൈസ്കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ആയിഷ ഫാത്തിമ ബഷീര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. അഫിന ഫൈസല്‍ (എം.ഇ.എസ്), മുഹമ്മദ് നസാന്‍ അന്‍വര്‍ (എം.ഇ.എസ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) അശോക ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍. ഖത്തറിലെ 20ലധികം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നൂറിലേറെ പേര്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നായിരുന്നു ഫൈനല്‍ റൗണ്ടിലേക്ക്? 17 പേര്‍ യോഗ്യത നേടിയത്. ഹൈസ്കൂള്‍ വിഭാഗം ഫൈനലില്‍ പത്തും. ഹയര്‍സെക്കന്‍ഡറിയില്‍ ഏഴും പേര്‍ മത്സരിച്ചു. നേരത്തെ നല്‍കിയ വിഷയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിഷയം ആസ്പദമാക്കിയായിരുന്നു ഓരോരുത്തരും വേദിയിലെത്തിയത്. റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീനാഥ് ശങ്കരന്‍കുട്ടി, ഡോ. പ്രതിഭ രതീഷ് എന്നിവര്‍ വിധികര്‍ത്താക്കളായി.
മാതൃഭാഷയായ മലയാളത്തില്‍ വിഷയങ്ങളെ അപഗ്രഥിക്കാനും അവതരിപ്പിക്കാനുമുള്ള പ്രവാസി മലയാളി വിദ്യാര്‍ഥികളുടെ മികവിനെ വിധികര്‍ത്താക്കള്‍ പ്രശംസിച്ചു. പരിമിതിയുള്ളവരെ ചേര്‍ത്തുപിടിക്കുന്ന ജ്വലന ശേഷിയുള്ള സന്ദേശമായി മത്സരത്തില്‍ പങ്കെടുത്ത നതാനിയ ലല വിപിന്റെ സമാപനവേദിയിലെപ്രസംഗം.ചടങ്ങില്‍ നതാനിയ ലല വിപിനെ ഉപഹാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഐ.എം.എഫ് സെക്രട്ടറി അന്‍വര്‍ പാലേരി, മുതിര്‍ന്ന അംഗം അര്‍ളയില്‍ അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു. ബിന്ദു എന്‍ നായര്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല, ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ എന്നിവര്‍ചേര്‍ന്ന് കൈമാറി. വിധികര്‍ത്താക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ കെ.ഹുബൈബ്, ഫൈസല്‍ ഹംസ എന്നിവര്‍ നല്‍കി. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് വായനാ ഉപഹാരമായി 'ഗള്‍ഫ് മാധ്യമം' വാര്‍ഷിക സ്കീം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹാരിസ് വള്ളില്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ്സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു. ഐ എം എഫ് എക്സിക്യുടീവ്അംഗവും റേഡിയോ സുനോ ആര്‍.ജെയുമായ നിസ അവതാരകയായിരുന്നു.

ഷഫീക് അറക്കല്‍

Ads by Google
Monday 02 Jun 2025 05.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW