-->
ചൈനയില്‍ നടന്ന ലോഞ്ച് ഇവന്റില്‍ വച്ച് ഗംഭീര ഫീച്ചറുകള്‍ സഹിതമുള്ള സിവി5 പ്രോ 5ജി ഷവോമി ലോഞ്ച് ചെയ്തു. ഷവോമി സിവി 5 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 2999 യുവാന്‍ (ഏകദേശം 35,795 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 3299 യുവാനും (ഏകദേശം 39,380 രൂപ), ടോപ്പ്-എന്‍ഡ് 16GB + 512GB വേരിയന്റിന് 3599 യുവാനും (ഏകദേശം 42,960 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
6.55 ഇഞ്ച് (2750 x 1236 പിക്‌സലുകള്‍) 1.5K C8 12-ബിറ്റ് OLED 20:9ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡോള്‍ബി വിഷന്‍, 2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8s Gen 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 825 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പര്‍ഒഎസ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സിവി 5 പ്രോയില്‍ ഷവോമി സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 1/ 1.55' ലൈറ്റ് ഫ്യൂഷന്‍ 800 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.63 അപ്പര്‍ച്ചര്‍, ഹൈപ്പര്‍ OIS, LED ഫ്‌ലാഷ്, ലെയ്ക സമ്മിലക്‌സ് ലെന്‍സ്), 12MP 120° അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് (f/2.2 അപ്പേര്‍ച്ചര്‍), 50MP 60mm ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍, OIS, 10cm മാക്രോ, 4K വീഡിയോ റെക്കോര്‍ഡിംഗ്) എന്നിവയടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി സാംസങ് JNP സെന്‍സറുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ( f/2.0 അപ്പേര്‍ച്ചര്‍) സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഡ്യുവല്‍ സിം (നാനോ + നാനോ) എന്നിവയും ഇതിലെ ഫീച്ചറുകളുടെ കൂട്ടത്തില്‍പ്പെടുന്നു.