-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യുന്ന അഭിനേതാവ് എന്നുള്ളതു കൊണ്ടല്ല ധ്യാനിനെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്. മറിച്ച് അഭിനയമില്ലാതെ, ജാഡകളില്ലാതെ അതിഭാവുകത്വമില്ലാതെ അഭിമുഖങ്ങളില്‍ സംസാരിക്കുന്നതു കൊണ്ടാണ്. യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും സൂപ്പര്‍താരമായി മാറിയ അഭിനേതാവാണ് ധ്യാന്‍. താരത്തിന്റെ അഭിമുഖങ്ങള്‍ കണ്ട് ആസ്വദിക്കാത്ത പ്രേക്ഷകര്‍ ഇല്ലെന്നു തന്നെ പറയാം.
മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വളരെ വേഗം തന്നെ തന്റേതായ സാന്നിധ്യം നേടിയെടുക്കാൻ ധ്യാനിനു സാധിച്ചിട്ടുണ്ട്. തിര എന്ന ആദ്യചിത്രം മുതല്‍ തന്നെ വലിയ സ്വീകാര്യതയാണ് താരത്തിന് കിട്ടിയതെങ്കിലും താരത്തെ കൂടുതലായി പ്രേക്ഷകർ അറിഞ്ഞത് അഭിമുഖങ്ങളിലൂടെയാണ്. നിരവധി ആരാധകരെയാണ് അഭിമുഖങ്ങളിലൂടെ മാത്രം താരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ തന്നെ ഇഷ്ടപ്പെടുന്ന ആളുകളെ കുറിച്ച് പറയുകയാണ് ധ്യാന്‍. തന്റെ സിനിമകള്‍ കാണുന്നവരല്ല എന്റെ ഇന്റർവ്യൂ കണ്ട് തന്നെ ഇഷ്ടപ്പെട്ടവരാണ് കൂടുതലാളുകളും എന്നും തന്നെ സ്നേഹിക്കുന്നവർ അവരില്‍ ഒരാളായാണ് തന്നെ കാണുന്നത് എന്നും അതൊരു വലിയ കാര്യം തന്നെയാണെന്നും പറയുകയാണ് താരം.
‘‘എന്റെ സിനിമകള്‍ കാണുന്നവരല്ല എന്റെ ഇന്റർവ്യൂ കണ്ട് എന്നെ ഇഷ്ടപ്പെട്ടവരാണ് കൂടുതലാളുകളും അവർ ആരും എന്റെ സിനിമ കണ്ടിട്ട് പോലുമില്ല അവരൊക്കെ എന്നെയാണ് ഇഷ്ടപെട്ടിട്ടുള്ളത് ഞാനൊന്ന് വ്യക്തിയെ. എന്നാല്‍ പല സാഹചര്യങ്ങളിലും സിനിമയ്ക്ക് പുറത്ത് എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ധ്യാനേ നീ എന്താടാ ഇവിടെ എന്ന് ചോദിച്ചു കൊണ്ടായിരിക്കും പലരും അടുത്തേക്ക് വരുന്നത്, ലാലേട്ടനും മമ്മൂക്ക കിട്ടുന്ന ഒരു റെസ്പെക്‌ട് എനിക്ക് കിട്ടില്ല അവരില്‍ ഒരാളാണ് ഞാൻ അങ്ങനെയാണ് അവരെ കരുതുന്നത്.
അവരുടെ വീട്ടിലുള്ള ഒരാള്‍ എനിക്ക് ചിലപ്പോള്‍ അറിയാത്ത ഒരാള്‍ എന്നെ നോക്കി ചിരിച്ചാല്‍ തിരിച്ചു ചിരിക്കാൻ ബുദ്ധിമുട്ടുണ്ടാവും പക്ഷേ അവർക്ക് എന്നെ നന്നായി അറിയാം സ്വിറ്റ്സർലാൻഡിലെ മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ പോലും ധ്യാനേ എന്ന വിളി ഞാൻ കേട്ടിട്ടുണ്ട്, ലോകത്തെവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന് പറയുമല്ലോ. എന്നെ സ്നേഹിക്കുന്നവർ അവരില്‍ ഒരാളായാണ് എന്നെ കാണുന്നത് അതൊരു വലിയ കാര്യം തന്നെയാണ്...’’ ധ്യാന്‍ പറയുന്നു. പേര്‍ളി മാണിയുടെ യൂട്യൂബ് ചാനലിലെ പേളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.