Thursday, March 12, 2026 Last Updated 25 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 17 May 2025 01.55 PM

ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവരാണോ നിങ്ങള്‍ ? ; എങ്കില്‍ 6500 രൂപയ്ക്ക് സ്വന്തമാക്കാം ഐടെല്‍ എ90

more

8000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് ഐടെല്‍. ഇന്ത്യയില്‍ ആദ്യം 10000 രൂപയില്‍ താഴെ വിലയില്‍ ഒരു കിടിലന്‍ 5ജി ഫോണ്‍ ഇറക്കിയതും ഐടെല്‍ ആണ്. ഐടെല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഐടെല്‍ എ80 ന്റെ പിന്‍ഗാമിയായി ഐടെല്‍ എ90 (Itel A90) പുറത്തിറക്കിയിരിക്കുന്നു. വെറും 6500 രൂപയില്‍ താഴെ വിലയില്‍ ആണ് ഐടെല്‍ എ90 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഐടെല്‍ എ90 സ്മാര്‍ട്ട്‌ഫോണിന്റെ 64GB വേരിയന്റിന് 6,499 രൂപയും 128GB വേരിയന്റിന് 6,999 രൂപയുമാണ് വില. സ്റ്റാര്‍ലിറ്റ് ബ്ലാക്ക്, സ്‌പേസ് ടൈറ്റാനിയം കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ വാങ്ങാനാകും. ഇത് ഇപ്പോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് ജിയോസാവന്‍ പ്രോയുടെ 3 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് (720 x 1612 പിക്‌സലുകള്‍) HD+ ഡിസ്‌പ്ലേ, 180Hz ടച്ച് സാമ്പിള്‍ റേറ്റ്, ഡൈനാമിക് ബാര്‍, 480 nits സാധാരണ ബ്രൈറ്റ്‌നസ് എന്നിവയുമായാണ് ഈ ബജറ്റ് ഫോണ്‍ എത്തിയിരിക്കുന്നത്.

2.2GHz HÎ കോര്‍ UNISOC T7100 (6x കോര്‍ടെക്‌സ്-A55, 2x കോര്‍ടെക്‌സ്-A75 കോറുകള്‍) 12nm പ്രോസസര്‍ ആണ് ഈ ബജറ്റ് ഫോണിന്റെ കരുത്ത്. 4GB റാമും 8GB വെര്‍ച്വല്‍ റാമും, 64GB / 128GB സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 ഗോ എഡിഷനിലാണ് പ്രവര്‍ത്തനം. റിയര്‍ ക്യാമറ മൊഡ്യൂളില്‍ 13MP മെയിന്‍ ക്യാമറയും എല്‍ഇഡി ഫ്‌ലാഷും അടക്കമാണ് എത്തുന്നത്. സെല്‍ഫിക്കും മറ്റുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. സ്മാര്‍ട്ട് എഐ അസിസ്റ്റന്റ് - ഐവാന 2.0 ഫീച്ചറും ഇതില്‍ ഉണ്ട്.

ലൈവ് അലേര്‍ട്ടുകള്‍ കാണിക്കുന്ന ഡൈനാമിക് ബാര്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഒരു സവിശേഷതയാണ്, ഇത് ഐടെല്‍ സ്മാര്‍ട്ട്ഫോണുകളില്‍ സാധാരണമാണ്. ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, DTS സൗണ്ട്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്. ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5, GPS/ ഗ്ലോനാസ്/ ബീഡോ, യുഎസ്ബി ടൈപ്പ്-സി, 15W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW