Thursday, March 12, 2026 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.05 PM

രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്ത് സിഎംഎഫ് ; ലോഞ്ച് ഓഫറില്‍ ഇപ്പോള്‍ സ്വന്തമാക്കാം

cmf-phone-2

നത്തിങ്ങിന്റെ സബ് ബ്രാന്‍ഡായ സിഎംഎഫ് തങ്ങളുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. പുതിയ സിഎംഎഫ് ഫോണ്‍ 2 പ്രോ (CMF Phone 2 Pro) ആണ് ലോഞ്ച് ഇവന്റില്‍ പുറത്തിറക്കിയത്. ഇതോടൊപ്പം തന്നെ സിഎംഎഫ് ബഡ്‌സ് 2 പ്ലസ്, ബഡ്‌സ് 2, ബഡ്‌സ് 2എ എന്നിവയും ലോഞ്ച് ചെയ്തിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്സെറ്റ് കരുത്താക്കിയാണ് പുതിയ സിഎംഎഫ് 2 പ്രോ എത്തിയിരിക്കുന്നത്. സിഎംഎഫ് ഫോണ്‍ 2 പ്രോയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+256GB മോഡലിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC, ICICI, HDFC, SBI, Axis ബാങ്ക് കാര്‍ഡുകളുടെ പര്‍ച്ചേസിന് 1000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 17999 രൂപയ്ക്ക് വാങ്ങാം.

മെയ് 5 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ഫ്‌ലിപ്പ്കാര്‍ട്ട് മിനിറ്റ്‌സ്, ക്രോമ, വിജയ് എന്നിവ വഴി ഇത് വില്‍പ്പനയ്‌ക്കെത്തും. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് ഫുള്‍ HD+ (1,080×2,392 പിക്സലുകള്‍) AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 2160Hz PWM ഫ്രീക്വന്‍സി, 387ppi പിക്സല്‍ ഡെന്‍സിറ്റി, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ എന്നിവയും ഇതിനുണ്ട്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സിഎംഎഫ് ഫോണ്‍ 2 പ്രോയുടെ ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2.5GHz ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്സെറ്റ് ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. കഴിഞ്ഞ വര്‍ഷത്തെ CMF ഫോണ്‍ 1 നെ അപേക്ഷിച്ച് 10 ശതമാനം വേഗതയേറിയ സിപിയുവും അഞ്ച് ശതമാനം വരെ ഗ്രാഫിക്സ് മെച്ചപ്പെടുത്തലും ഈ പുതിയ ചിപ്പ് വാഗ്ദാനം ചെയ്യുന്നെന്ന് നത്തിങ് പറയുന്നു.

8GB റാം ആണ് ഇതിലുള്ളത്. റാം ബൂസ്റ്റര്‍ ഫീച്ചര്‍ ഉപയോഗിച്ച് ഓണ്‍ബോര്‍ഡ് റാം 16GB വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 256GB വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും CMF ഫോണ്‍ 2 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഇത് 2TB വരെ വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായി എത്തുന്നു എന്നതാണ് പുതിയ സിഎംഎഫ് ഫോണ്‍ 2 പ്രോയെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്. ഇതില്‍ 50MP മെയിന്‍ ക്യാമറ (1/1.57-ഇഞ്ച് സെന്‍സര്‍, f/1.88 അപ്പേര്‍ച്ചര്‍, EIS), 50MP ടെലിഫോട്ടോ ക്യാമറ ( f/1.88 അപ്പേര്‍ച്ചര്‍), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 119.5-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവ അടങ്ങുന്നു. ടെലിഫോട്ടോ ക്യാമറയില്‍ 2x ഒപ്റ്റിക്കല്‍ സൂമും 20x ഡിജിറ്റല്‍ സൂമും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW