Thursday, March 12, 2026 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 11.16 AM

നോയ്സ് എയര്‍ ബഡ്സ് പ്രോ 6 പുറത്തിറങ്ങി ; 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 മിനിറ്റ് പ്ലേടൈം

noise-air-buds

നോയ്‌സ് വിപണിയില്‍ പുതിയ ഇയര്‍ ബഡുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. നോയ്സ് എയര്‍ ബഡ്സ് പ്രോ 6ആണ് പുതിയതായി ഇറക്കിയ ഇയര്‍ ബഡുകള്‍. നിലവില്‍ പുറത്തിറക്കിയ ഇയര്‍ ബഡ്സ് സീരീസിലെ ഏറ്റവും പുതിയതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ടി ഡബ്ലു എസ് ഇയര്‍ബഡാണിത്. ആക്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സൗകര്യത്തോടെയുള്ള ഇയര്‍ ബഡുകളാണ് നോയ്സ് എയര്‍ ബഡ്സ് പ്രോ 6. 2025 ജനുവരിയില്‍ പുറത്തിറങ്ങിയ നോയ്സ് ടി ഡബ്ലു എസ് എയര്‍ ബഡ്സ് 6 ന്റെ പിന്‍ഗാമിയാണ് നോയ്സ് എയര്‍ ബഡ്സ് പ്രോ 6 പുറത്തിറക്കിയിരിക്കുന്നത്.

നോയിസിന്റെ പതിവ് സുതാര്യ രൂപ കല്‍പനയില്‍ തന്നെയാണ് ഇയര്‍ ബഡുകളും ചാര്‍ജിങ് കേസുകളും തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവല്‍ കണക്റ്റിവിറ്റി, ഇന്‍ ഇയര്‍ ഡിറ്റക്ഷന്‍ സംവിധാനം, ഒരു വര്‍ഷത്തെ വാറന്റി എന്നിവയും ഇയര്‍ ബഡിന്റെ സവിശേഷതകളാണ്. 12.4mm ടൈറ്റാനിയം ഡ്രൈവറുകളുള്ള ഇന്‍-ഇയര്‍ സ്‌റ്റൈല്‍ഡ് ഇയര്‍ബഡാണിത്. സ്ലേറ്റ് ബ്ലാക്ക്, നിംബസ് ഗ്രേ, പെറ്റല്‍ പിങ്ക് നിറങ്ങളില്‍ ലഭ്യമാകുന്ന നോയ്സ് എയര്‍ ബഡ്സ് പ്രോ 6 ന് 3499 രൂപയാണ് വില. ഏപ്രില്‍ 9 മുതല്‍ നോയ്സ് വെബ്സൈറ്റിലും ആമസോണിലും ഇയര്‍ ബഡ്‌സ് ലഭ്യമാകും. നോയ്സ് വെബ്സൈറ്റ് വഴി ഇപ്പോള്‍ പ്രീ-ഓഡറും ലഭ്യമാണ്. ഉപയോക്താക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിന് 499 രൂപ നല്‍കണം. ഇതിലൂടെ 999 രൂപയുടെ കൂപ്പണ്‍ കോഡ് നല്‍കുന്നതിലൂടെ വില്‍പ്പന ദിവസം ഇയര്‍ബഡുകള്‍ 2,500 രൂപയ്ക്ക് സ്വന്തമാക്കാനുള്ള മികച്ച അവസരവും കമ്പനി നല്‍കുന്നുണ്ട്.

ക്വാഡ് മൈക്ക് എന്‍വയോണ്‍മെന്റല്‍ നോയ്സ് ക്യാന്‍സലേഷന്‍ ടെക്നോളജിയാണ് നോയ്സ് എയര്‍ ബഡ്സ് പ്രോ 6യില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുവഴി മെച്ചപ്പെട്ട കോള്‍ നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. നോയ്സ് എയര്‍ ബഡ്സ് പ്രോ 6യില്‍ 49dB വരെ നോയ്സ് ക്യാന്‍സലേഷന്‍ സാധ്യമാക്കുകയും 43 മണിക്കൂര്‍ മൊത്തം പ്ലേടൈം നല്‍കുകയും ചെയ്യുന്നു. നോയ്സ് എയര്‍ ബഡ്സ് പ്രോ 6യില്‍ സ്‌പേഷ്യല്‍ ഓഡിയോ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ടെക്‌നോളജിയുടെ സഹായത്തോടെ കൃത്യവും വ്യക്തവുമായ ആശയ വിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു. ഓഡിയോ ഫയലുകള്‍ കംപ്രസ് ചെയ്യുമ്പോഴും ഉന്നത ഓഡിയോ ഗുണമേന്മ നിലനിര്‍ത്താന്‍ കഴിയും. ഇന്‍സ്റ്റാചാര്‍ജ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് 150 മിനിറ്റ് പ്ലേടൈം ആസ്വദിക്കാന്‍ കഴിയും. കൂടാതെ 50 എംഎസ് ലോ ലേറ്റന്‍സി മോഡ്, ഇന്‍-ഇയര്‍ ഡിറ്റക്ഷന്‍, ഹൈപ്പര്‍ സിങ്ക് കണക്ഷന്‍, കൂടുതല്‍ സൗകര്യത്തിനായി ഐപി 55 റേറ്റിങ്ങുള്ള നോയ്സ് എയര്‍ ബഡ്സ് പ്രോ 6 ടിഡബ്ല്യു എസ് ഇയര്‍ ബഡുകള്‍ ഡസ്റ്റ് സ്പ്ലാഷ് റെസിസ്റ്റാണ്. കൂടാതെ ബാറ്ററി ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീന്‍ ഉപയോഗിച്ച് ഇയര്‍ബഡിന്റെ പവര്‍ സജ്ജമാണോയെന്ന് അറിയാന്‍ കഴിയും.

Ads by Google
Ads by Google
TRENDING NOW