Thursday, March 12, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 09.58 AM

ബര്‍ത്ത് ഡേ ആഘോഷം; വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍

vismaya-mohanlal
photo-www.instagram.com/mayamohanlal/

പൊതുവെ മോഹന്‍ലാലിന്റെ മക്കളുടെ ബര്‍ത്ത് ഡേ ദിവസം പരസ്പരം എല്ലാവരും പോസ്റ്റുകള്‍ പങ്കുവയ്ക്കും എന്നല്ലാതെ സെലിബ്രേഷന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പലപ്പോഴും നാല് പേരും ഒന്നിച്ചുണ്ടാവുന്ന സമയങ്ങള്‍ വിരളമാണ്. മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കിലും, മക്കള് ഏതെങ്കിലും യാത്രകളിലും ആയിരിക്കുമത്രെ. പക്ഷേ വീട്ടിലെ സന്തോഷമുള്ള നിമിഷങ്ങള്‍ ഒന്നും നാല് പേരും മിസ്സ് ചെയ്യാറില്ല.

എന്നാല്‍ ഇത്തവണത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ അല്പം ഗ്രാന്റ് ആയിരുന്നു എന്ന് മാത്രമല്ല, അതിന്റെ ഫോട്ടോകളും വീഡിയോകളും വിസ്മയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വെള്ള ഗൗണില്‍ അതീവ സുന്ദരിയും സന്തോഷവതിയും ആയിരുന്നു വിസ്മയ എന്ന് അതില്‍ വ്യക്തം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചിരിയ്ക്കുന്നത്.

കമന്റ് സെക്ഷന്‍ സ്വകാര്യമായതുകൊണ്ടു തന്നെ ആശംസകള്‍ ഒന്നും വന്നിട്ടില്ല. പക്ഷേ കല്യാണി പ്രിയദര്‍ശനടക്കമുള്ള സുഹൃത്തുക്കള്‍ ഫോട്ടോകള്‍ക്കും വീഡിയോകളും ലൈക്ക് അടിച്ചതായി കാണാം.

വിസ്മയയുടെ 33 ആം പിറന്നാളിന് മറ്റൊരു പ്രത്യേകതകൂടെ ഉണ്ടായിരുന്നു. മാര്‍ച്ച് 27 ന് വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷന് ഒപ്പം തന്നെയാണ് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനും റിലീസ് ആയത്. അച്ഛന്റെ സിനിമയുടെ വന്‍ ആഘോഷത്തിന്റെ നിറവിലാണ് രാത്രി വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷനും നടന്നത്. രാവിലെ മകൾക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.

Ads by Google
Friday 28 Mar 2025 09.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW